തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി കേരള സമൂഹത്തിൽ വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് വിശ്വാസികളും അല്ലാത്തവരെയും ആവശ്യമുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും അടിച്ചേൽപ്പിക്കണം എന്ന് ആഗ്രഹമില്ല. പൊതു സമൂഹത്തിൻ്റേയും വിശ്വാസി സമൂഹത്തിൻ്റേയും അഭിപ്രായത്തിലേക്ക് എത്താൻ കൂട്ടായ ചർച്ച നടത്തുമെന്ന് നിയമമന്ത്രി തന്നെ പറഞ്ഞുവെന്നും സജി ചെറിയാൻ.
ശബരിമല കേസിലെ വിധി വന്നപ്പോൾ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു. ഇതോടെ യുഡിഎഫ് അങ്കലാപ്പിലായി. അവസാനം പോറ്റിയെ കൊണ്ടുവന്നു കള്ളത്തരം പറയിച്ചു. അവസാനം ആപ്പിൽ വീണു. പോറ്റി തന്നെ അകത്ത് പോയി. എൻഎസ്എസിനും എസ്എൻഡിപിക്കും തങ്ങളോട് സ്നേഹം കൂടിയെന്നും അദ്ദേഹം പറഞ്ഞു.


