കോട്ടയം : ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് സ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ആത്മീയതയുടെ മറവില്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ മാത്രം സംഗമമായി മാറി. മാതാ അമൃതാനന്ദമയി വരുമെന്നു പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവര്‍ണ സംഗമമായതോടെ പോകാതിരുന്നത് നന്നായെന്നു തോന്നുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.