തിരുവനന്തപുരം: ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതില്‍ മറുപടി നല്കാൻ തന്ത്രിക്ക് സാവകാശം. മറുപടി നല്കാന് സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചു. മറുപടി നൽകാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്. തന്ത്രി കണ്ഠരര് രാജീവര് മറുപടി തയ്യാറാക്കാൻ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.
അതേസമയം ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

