സിഡ്നി: പെരുമ്പാവൂർ സ്വദേശികളായ നവദമ്പതികൾ സിഡ്നിയിൽ കാറപകടത്തിൽ മരിച്ചു. ന്യൂസൗത്ത് വേയ്ൽസിലെ ഡബ്ബോക്കടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് (ഇന്ത്യൻ സമയം രാവിലെ ഏഴിന്) ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി, ഭാര്യ നീനു എന്നിവരാണു മരിച്ചത്. അപകടത്തിൽ കത്തിനശിച്ച കാറിനുള്ളിൽ ഇരുവരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ക്വീൻസ്ലാൻഡിൽ നിന്ന് ഡബ്ബോയിലേക്കുള്ള ന്യൂവൽ ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു. 10 പേരെ പരിക്കുക ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


