കണ്ണൂര്‍: ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര കണ്ണൂരിലെത്തുന്നു. 29 ന് വൈകിട്ട് നായനാര്‍ അക്കാദമിയില്‍ നടക്കുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് അവര്‍ കണ്ണൂരിലെത്തുന്നത്.
1997ലാണ് ഇതിനു മുന്‍പ് അലൈഡ ഗുവേര കേരളം സന്ദര്‍ശിച്ചത്. ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും.
സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ തൃശൂര്‍ സമതയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിക്കും.

