തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതിവ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. രാത്രി അതിക്രമിച്ചു കയറിയ അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി ഹോസ്റ്റൽ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇയാൾ സ്ഥിരം ക്രിമിനൽ എന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ്.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.