അലൻ വാക്കർ സംഗീത നിശയ്ക്കിടെയുണ്ടായ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമാലദിത്യ. ഇവരിൽ രണ്ടുപേരെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നുള്ള നാലംഗ സംഘവും മുംബൈയിൽ നിന്നുള്ള നാലംഗ സംഘവുമാണ് കവർച്ച നടത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി.
ആകെ നഷ്ടമായ 39 ഫോണുകളിൽ 23 എണ്ണം തിരികെ ലഭിച്ചുവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഡാൻസിനിടയിലാണ് മോഷണം നടന്നത്. ഡൽഹിയിൽ നിന്ന് 20 ഫോണും മുംബൈയിൽ നിന്ന് 3 ഫോണും ലഭിച്ചു. കൊച്ചിയിൽ നിന്ന് മോഷ്ടിച്ച എത്ര ഫോൺ തിരികെ ലഭിച്ചു എന്ന് പറയാറായില്ലെന്ന് കമ്മീഷണർ പറഞ്ഞു. മുളവുകാട് സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


