മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ലോകം കേട്ടൂ.
കേരളത്തിന് കൈത്താങ്ങായി രൂപൂകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1400 കോടി കവിഞ്ഞു. ഓഗസ്റ്റ് 9നാണ് കാലവര്‍ഷം സംസ്ഥാനമെങ്ങും ദുരന്തം വിതച്ചതിനെത്തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓഗസ്റ്റ് 15,16 തീയതികളിലെ മഹാപ്രളയത്തിനു ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്കുളള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചത്. ഒടുവില്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹമാകെ ഏറ്റെടുക്കുക കൂടി ചെയ്തതോടെ ദുരിതാശ്വാസ നിധിയിലേക്ക് പണത്തിന്റെ ഒഴുക്കാണ്. ഇതുവരെ സര്‍ക്കാരിന് ലഭിച്ചത് 1469 .97 കോടി രൂപയാണ്. പണമായും ചെക്കുകളായും എത്തിയത് 1232.16 കോടി രൂപയാണ്. ഇലക്ട്രോണിക് പെയ്മെന്റായി 185.61 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേനെ 52.2 കോടി രൂപയും ലഭിച്ചു. സെപ്തംബര്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് 6,77,615 പേര്‍ക്കായി 420.12 കോടി രൂപ മാറ്റി വച്ചു.
സംസ്ഥാനത്ത് ഏകദേശം 6,77,615 കുടുംബങ്ങള്‍ക്കായി 420,12,07,000 കോടിരൂപമാറ്റി വച്ചു.ഇതുവരെ എത്ര രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗി ച്ചു, എത്ര രൂപ കിട്ടി എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി തന്നെ സര്‍ക്കാര്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഏതു ബാങ്കുകള്‍ വഴിയാണ് തുകകള്‍ കൈമാറിയിട്ടുള്ളതെന്നും കൃത്യമായി തന്നെ ഈ വെബ്സൈറ്റിലൂടെ മനസിലാക്കാം.
ഓരോ ജില്ലയിലുമുള്ള ദുരിത ബാധിതരുടെ എണ്ണവും മാറ്റി വെച്ചിരിക്കുന്ന തുകയുടെ വിവരം…….

കേരളത്തില്‍ ദുരിത ബാധിതര്‍ക്കായുള്ള അടിയന്തിര സഹായമായ പതിനായിരം രൂപയില്‍ ആദ്യ ഗഡു വിതരണം ചെയ്തു.സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ 391494 കുടുംബങ്ങള്‍ക്കായി ഏകദേശം 242 .73 കോടി രൂപയുടെ ധനസഹായം ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.
ജില്ല വേര്‍തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ…..

അതേസമയം കേന്ദ്രം കേരളത്തിനായി അനുവദിച്ച തുക വളരെ കുറഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും പ്രളയത്തെ അതിജീവിച്ച കേരളത്തിന് കൂടുതല്‍ സഹായങ്ങളുമായി അന്യ സംസ്ഥാനങ്ങളും രംഗത്തെത്തി. കര്‍ണ്ണാടക ദില്ലി, ആന്ധ്രപ്രദേശ്, പഞ്ചാബ് .തമിഴ്നാട് തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സഹായ ഹസ്തങ്ങളുമായി കേരളത്തെ സഹായിക്കാനായെത്തി.
സംസ്ഥാനത്ത് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത് ആലപ്പുഴ എറണാകുളം ജില്ലകളിലാണ് .ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാടും ലോവര്‍ കുട്ടനാടുമെല്ലാം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.എറണാകുളം ജില്ലയില്‍ ആലുവ പറവൂര്‍ മേഖലകളും വെള്ളത്തിനടിയിലായി.നെടുമ്പാശ്ശേരി വിമാനത്താവളത്തിലും റണ്‍വേ വരെ വെള്ളം കയറി വിമാനത്താവളം അടച്ചിട്ടിരുന്നു.പത്തനംതിട്ട തൃശൂര്‍ ജില്ലകളെയും പ്രളയം അതി ശക്തമായ രീതിയില്‍ തന്നെ ബാധിച്ചു.


