വെഞ്ഞാറമൂട് ഡിപ്പോ അടച്ചു. കൊറോണ കേസുകള്‍ തലസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ ആക്കിയതിന് പിന്നാലെയാണ് ഡിപ്പോ അടച്ചത്. മുപ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയായ അമ്പത്തി മൂന്നുകാരന് ജയചന്ദ്രന് ആണ് മരിച്ചത്. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം പഞ്ചായത്തിനെയും, കൊട്ടാരക്കര നഗരസഭയെയും റെഡ് കളര്‍ കോഡഡ് സെല്‍ഫ് ഗവണ്മെന്റായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുകയാണ്. പട്ടാമ്ബി മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് വന്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

