തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. എല്ലാ ജില്ലകളിലും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ 2307.12 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പല ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.