ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കെതിരെ മോശം പരാമര്‍ശനം നടത്തിയതിനെതിരെ മുല്ലപ്പള്ളിക്കെതിരെ പ്രതിഷേധം ശക്തം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറി മുല്ലപ്പള്ളി രാമചന്ദ്രന്. തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ആരൊക്കെ എതിര്‍ത്താലും താന്‍ പിന്മാറില്ല.
ഈ കാര്യത്തില്‍ പാര്‍ട്ടി പിന്തുണ വേണമെന്നില്ല. അതിനിടെ മുല്ലപ്പള്ളിയുടെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരി ക്കുകയാണ്.
ലിനിയുടെ ഭര്‍ത്താവിനെതിരെ ചില പ്രവര്‍ത്തകരെ കൊണ്ട് പ്രകടനം നടത്തിയതിന് പിന്നിലും മുല്ലപ്പള്ളിയാണെന്ന് ഈ വിഭാഗം പറയുന്നു. മുല്ലപ്പള്ളിയുടെ പരാമര്‍ശം വിവാദമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലപതിവ് പത്രസമ്മേളനം ശനിയാഴ്ച ഒഴിവാക്കി.


