കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത് . പ്രതികൾ തന്നെ ഷൂട്ട് ചെയ്ത വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് ഇയാളെ പിടിയികൂടിയത്.
ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിലൊരാളുടെ ഫോണ് പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി നഷ്ടമായി. ഇയാൾ ചികിത്സയിലാണ് . അരുണിന്റെ ഐഫോണും വാച്ചും പ്രതികൾ കവർന്നു.