തലസ്ഥാനത്ത് സ്മാർട് റോഡുകളുടെ അനന്തമായ നിർമാണം മൂലം ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭാ സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.
കമ്മിഷൻ ആക്ടിങ് ചെയർമാനും ബെഞ്ച് അംഗവുമായ കെ.ബൈജുനാഥാണ് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയത്. മഴ യാത്ര ദുഷ്കരമാക്കി. കേസ് ജൂണിൽ പരിഗണിക്കും.
വീട്ടുകാർക്ക് വലിയ കുഴികൾ ചാടി കടന്നു വേണം പുറത്തുപോകേണ്ടത്. മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചു. നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകൾ തകർന്നു.


