രണ്ട് മാസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കു. ടിക്കറ്റ് പുതിയ നിരക്കിലാണ് ഈടാക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളു.

