വളാഞ്ചേരി: വളാഞ്ചേരിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിൽ. വെങ്ങാട് സ്വദേശി മമ്മാറൻ വീട്ടിൽ ജലീൽ (29) ആണ് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ 500 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെപിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ രണ്ടു കിലോ കഞ്ചാവുമായി ഇയാൾ ഗോപാലപുരം ചെക്ക് പോസ്റ്റിൽ പാലക്കാട് എക്സൈസിന്റെ പിടിയിലായിരുന്നു.


