കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതി എ. പീതാംബരനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. കൂടുതല്‍ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 
അതേസമയം പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നു കോടതി നിര്‍ദേശിച്ചു. പീതാംബരനുമായി പൊലീസ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകളുമാണു ലഭിച്ചത്.


