കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. തലച്ചോര്‍ പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മരണ കാരണം ആയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളാണുള്ളത്. ഇതില്‍ രണ്ട് വെട്ടുകളാണ് മരണ കാരണമായത്. ഇടത് നെറ്റി മുതല്‍ 23 സെന്റീമീറ്റര്‍ നീളത്തില്‍ പിന്നിലേക്കുള്ള മുറിവാണ് ഒന്ന്. വലത് ചെവി മുതല്‍ കഴുത്ത് വരെ നീളുന്ന മറ്റൊരു വെട്ടും മരണ കാരണമായിട്ടുണ്ടാകാം. ശരത്തിന്റെ കാല്‍മുട്ടിന് താഴെ മാത്രം അഞ്ച് വെട്ടുകളുണ്ട്. ഇത് ഓടി രക്ഷപ്പെടാതിരിക്കാനായി ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ആതൂര് സി.ഐ എം.എ മാത്യൂസ്, കുമ്പള സി.ഐ പ്രേംസദന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിയാരം മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍ ഇരുവരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തത്. ആസൂത്രിതമായ കൊലപാതകമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം ശരിവെക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണം. വെട്ടിന്റെ ആഘാതത്തില്‍ തലച്ചോര്‍ പിളര്ന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


