പത്തനംതിട്ട: തിരുവല്ലയില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ടികെ റോഡില്‍ മീന്തലക്കരയില്‍ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം നിലമേല്‍ തണ്ണിപ്പാറ കുന്നിൻ പുറത്ത് വീട്ടില്‍ ശ്യാം രാജ് (28), കറുകച്ചാല്‍ പടിക്കപ്പറമ്ബില്‍ വീട്ടില്‍ പോള്‍സണ്‍ ജോസഫ് (35) എന്നിവരാണ് മരിച്ചത്.
കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരാണ് ഇരുവരും. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.


