തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നടത്തുന്ന സമരപരിപാടികളുടെ ഭാവി തീരുമാനിക്കാന്‍ ബി ജെ പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്നു ചേരും. 
ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യയുടെ പേരില്‍ നടത്തിയ ഹര്‍ത്താലിനെ കുറിച്ചും ചര്‍ച്ചയുണ്ടാകും. സമരത്തിന് തീവ്രത പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കിടെയാണ് യോഗം ചേരുന്നത്. ഹര്‍ത്താല്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തെകുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഈ മാസം അവസാനം ഷാ എത്തുമെന്നാണ് അറിയിച്ചത്.
അതേസമയം ശബരിമല വിഷയത്തില്‍ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാര സമരം പതിനെഴാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സി കെ പത്മനാഭന്റെ അനിശ്ചിതകാല നിരാഹാരസമരം പത്താം ദിവസവും തുടരുകയാണ്. സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സമരം ഏറ്റെടുക്കും.

