ശബരിമലയിൽ നടക്കുന്ന പോലീസ് അതിക്രമത്തിൽ ഹൈകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഭക്തർ കുടിവെള്ളമോ ആഹാരമോ, വാഹനമോ കിട്ടാതെ വലയാൻ പോലീസ് നിയന്ത്രങ്ങൾ കാരണം ആക്കി എന്ന് നിരീക്ഷിച്ച കോടതി പോലീസിന്റെ അതിക്രമങ്ങൾ ഓരോന്നായി ചൂണ്ടി കാട്ടി.കെ.എസ് .ആർ.റ്റി.സി ബസുകൾ തടയുന്നത് സാന്നിധാനത്തും നടപന്തലിലും മറ്റും ഭക്തർ വിരിവയ്ക്കാതിരിക്കുന്നതിനായി വെള്ളം പമ്പു ചെയ്യുന്നത് വരെ ഉള്ള കാര്യങ്ങൾ തങ്ങളുടെ ശ്രദ്ധയിൽ വന്നതായി കോടതി ചൂണ്ടിക്കാണിച്ചു.ശബരിമല ആചാര സംരക്ഷണ സമതി ചെയർമാൻ അനോജ് കുമാർ കൊടുത്ത ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
പൊലീസിന് വിശ്രമിക്കാൻ ഹൈക്കോടതി യുടെ സമ്മതത്തോടെ ബാരക്കുകൾ പണിതു നൽകിയിട്ടുണ്ട്. പോലീസ് ബറക്കിലാണ് ഇരിക്കേണ്ടത്, ഭക്തർക്ക് അവകാശപ്പെട്ട ഇടങ്ങളിൽ അല്ല. കോടതിയിൽ ഈ കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകുന്നതിന് ഇന്ന് ഒന്നേമുക്കാലിന് അഡ്വേക്കേറ്റ് ജനറൽ നേരിട്ടു ഹാജരാകണം എന്നു ഹൈക്കോടതി നിർദേശിച്ചു.
(ലേഖിക..ബിനി പ്രേംരാജ് )


