പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല,അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ് വെളിപ്പെടുത്തി.
യാത്രയയപ്പ് യോഗത്തിനെത്തിയപ്പോൾ പ്രോട്ടോക്കോൾ ഭയന്ന് തടഞ്ഞില്ല, യാത്രയയപ്പ് യോഗം ജീവനക്കാർക്ക് മാത്രമുള്ള സ്വകാര്യ പരിപാടിയായിരുന്നു. ദിവ്യ ഇതിലേക്ക് എങ്ങനെ വന്നു എന്നറിയില്ല. മാധ്യമ പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ക്യാമറയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജിഗ്നേഷ് കൂട്ടിച്ചേർത്തു.