സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പിപി ദിവ്യക്കെതിരെ വിമര്‍ശനം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം ന്യായീകരിക്കാനാവാത്തതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ദിവ്യക്കെതിരായ സംഘടനാ നടപടി പരാമര്‍ശിക്കവേയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം.
ബിജെപി വളരുന്നുവെന്നും, കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത വോട്ട് ചോര്‍ച്ചയെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. താഴെത്തട്ടില്‍ അണികളും നേതാക്കളും തമ്മില്‍ അകലം വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് അതൃപ്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തളിപ്പറമ്പില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്നലെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ ഭാഗമായ മൂന്ന് ലോക്സഭ മണ്ഡലങ്ങളില്‍ മൂന്നിടത്തും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത് എന്നതുള്‍പ്പടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗത്താണ് പ്രധാനപ്പെട്ട പരാമര്‍ശങ്ങളുള്ളത്. കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇതുവരെയില്ലാത്ത അപ്രതീക്ഷിത വോട്ട് ചോര്‍ച്ചയുണ്ടായി. ബിജെപിയുടെ സാന്നിധ്യം പലയിടങ്ങളിലും വര്‍ധിച്ചു. വോട്ട് വര്‍ധന ബിജെപി പലയിടങ്ങളിലും ഉണ്ടാക്കിയത് അപ്രതീക്ഷിതമാണ്. ബിജെപിക്ക് നേട്ടമുണ്ടായത് ശ്രദ്ധയോടും ഗൗരവത്തോടും കൂടി വീക്ഷിക്കേണ്ടതാണ് എന്നത് എടുത്ത് പറയുന്നു.