സീരിയിൽ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. ഉപയോഗത്തിനായി കടക്കൽ സ്വദേശി നവാസിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങി വന്നതായിരുന്നു യുവതി.
പറവർ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് എട്ട് മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് നടിയുടെ വീട്ടിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സമീപവാസികളുടെ സാന്നിധ്യത്തിൽ പോലീസ് സംഭവസ്ഥലം സന്ദർശിച്ചു. സംഭവ സമയത്ത് യുവതിയുടെ ഭർത്താവും കുട്ടികളും വീട്ടിലുണ്ടായിരുന്നു.


