എഡിഎം കെ.നവീൻ ബാബുവിൻ്റെ നിര്യാണത്തിൽ പി.പി. ദിവ്യയ്ക്കെതിരായ സംഘടനാ നടപടി വൈകും. പോലീസ് അന്വേഷണം ഇപ്പോഴും തുടരുന്നതിനാൽ നടപടി ആവശ്യമില്ലെന്നാണ് കരുതുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള വീഴ്ചയിലാണ് പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നും നേതൃത്വം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പി.പി. ദിവ്യയെ ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത IAS കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു.


