കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്.
കഴക്കൂട്ടം പോലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി.സി.സി.ടി.വി കൾ പരിശോധിച്ച് ഇവ സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികെയാണ്.


