സ്വകാര്യ ബസുടമകളുമായി ഇനി ചര്ച്ചയുണ്ടാവുകയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. ബസുടമകളുമായി ഇതുവരെ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇനിയും സാഹചര്യം മനസിലാ ക്കാതെയുള്ള ബസുടമകളുടെ പെരുമാറ്റത്തില്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ ഓടിക്കില്ലെന്ന ബസ് ഉടമകളുടെ തീരുമാനത്തിനെതിരെ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നല്കാന് കഴിയുന്ന ഇളവുകള്‍ നല്‍കിയിട്ടും അനുകൂല നിലപാട് ബസുടമകള്‍ കൈക്കൊള്ളാത്തത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

