തിരുവനന്തപുരം: വകുപ്പ് മന്ത്രി വിരട്ടി, മില്‍മ റിച്ച് പാലിന്റെ വില വര്‍ധന പിന്‍വലിച്ചു. വില 29 രൂപയായി തുടരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വില കൂട്ടിയ വിഷയത്തില്‍ മില്‍മയ്ക്ക് വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലിറ്ററിന് രണ്ട് രൂപ ഉയര്‍ത്തിയ മില്‍മ സ്മാര്‍ട്ടിന്റെ വിലയില്‍ മാറ്റം ഉണ്ടാകില്ല. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു കഴിഞ്ഞ ദിവസം മില്‍മ റിച്ച്, സ്മാര്‍ട്ട് പാലുകള്‍ക്ക് വില കൂട്ടിയത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്ട്ടിന് 25 രൂപയും ആക്കിയിരുന്നു.
ഇതില്‍ മില്‍മ റിച്ച് പാലിന്റെ വിലയാണ് വകുപ്പ് മന്ത്രി ഇടപെട്ട് വിശദീകരണം തേടിയതിന് പിന്നാലെ പിന്‍വലിച്ചത്. മില്‍മ സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണെന്നും തീരുമാനം നേരത്തെ തന്നെ അറിയിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു. വിലവര്‍ധന വലിയ വിമര്‍ശനമായതിന് പിന്നാലെ മില്‍മയുമായി നടത്തിയ യോഗത്തിന് ശേഷമാണ് പാലിന്റെ വില പിന്‍വലിക്കാനുള്ള തീരുമാനം.