പാലക്കാട്: താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വൻതോതിൽ വോട്ട് ഉയർത്തിയിട്ടുണ്ടെന്ന് പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ ജയിപ്പിച്ചാൽ മോദിയുടെ അടുത്ത് പാലക്കാട്ടുക്കാരെ കൊണ്ടു പോകും . ഇത്തവണ താൻ നിയമസഭയിൽ എത്തുമെന്നും ശോഭ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ, സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിന്നും ജനവിധി തേടും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഒറ്റപ്പാലത്ത് മേജർ രവി, പാലായിൽ ഷോൺ ജോർജ്, പൂഞ്ഞാറിൽ പി.സി. ജോർജ്, വട്ടിയൂർ കാവിൽ മുൻ ഡിജിപി ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരൻ എന്നിവർ മത്സരിക്കും.


