തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശികളും വിദേശത്ത് നിന്ന് എത്തിയവരും അടക്കം കാല് ലക്ഷത്തോളം പേര് കൊവിഡ് 19 നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സാഹചര്യം കൈവിട്ട് പോയിട്ടില്ലെന്നും എന്നാല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഗുരുതരമായ സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ക്കലയില്‍ രോഗിയുമായി അടുത്തിടപഴകിയ 30 പേര്‍ക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള ബ്രിട്ടീഷ് പൗരന്റെ ഭാര്യയുടെ സാമ്ബിള്‍ പരിശോധന ഫലം നെഗറ്റീവായതും വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ 25603 നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര് ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്ബിളുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

