പുല്‍പ്പള്ളി : വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി.
ഇന്ന് രാവിലെ ഒന്‍പതിന് പുല്‍പ്പള്ളി 56ല്‍ വാഴയില്‍ ബിനീഷിന്റെ വീടിന് സമീപത്ത് കടുവയെത്തി.
തുടർന്ന് ആര്‍ആര്‍ടി സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പുല്‍പ്പള്ളി 56ല്‍ വാഴയില്‍ അനീഷിന്റെ മൂന്നിലേക്ക് ഇന്നലെ കടുവ ചാടിവീണിരുന്നു.
ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ അനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വാഴയില്‍ ബേബിയുടെയും ആശ്രമ കൊല്ലി ഐക്കരക്കുടി എല്‍ദോസിന്റെയും പശുക്കിടാവിനെ കടുവ കൊന്നിരുന്നു.