കണ്ണൂര്‍ : പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി.
തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണ് ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്ബത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീളുകയായിരുന്നു.
വിവാഹം ചെയ്യാമെന്നു കാമുകന് ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് ചാറ്റുകളില്‍ വ്യക്തമാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാമുകനുമൊത്ത് ജീവിക്കാന്‍ കുട്ടി തടസ്സമാണെന്ന് തെറ്റിദ്ധരിച്ചാണ്, കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


