കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ കുടുംബം ഇന്ന് പരാതി നൽകും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുക.അതേസമയം, വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ നിരവധി പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41) ആണ് മരിച്ചത്.
വേറെ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് മരിച്ച ദീപകിന്റെ അമ്മ പറഞ്ഞു.തന്റെ മകന് അത്തരമൊരു ചീത്ത സ്വഭാവവും ഇല്ലെന്നും അങ്ങനെയൊരു കുട്ടി അല്ലായിരുന്നുവെന്നും അവനെ അറിയാവുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മ പറയുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം എന്റെ കുട്ടിയാ നോക്കിയിരുന്നതെന്നും എനിക്കിനി ആരുമില്ലെന്നും അമ്മ പറയുന്നു.


