കോഴിക്കോട് : എസ്എഫ്ഐ ഗുണ്ടാ സംഘടനയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാലിക്കറ്റ് സര്‍വകലാശാല സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്നവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരല്ല, ഗുണ്ടകളാണ്. പൊലീസ് സുരക്ഷയില്‍ ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രി പിമറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോടിന്റെ തെരുവുകളില്‍ ഒരു പ്രതിഷേധവുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ഗവര്‍ണര്‍ ആക്രോശിച്ചു.