പത്തനംതിട്ട: ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നാല് പേര് യാത്ര തിരിച്ചത്. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് തിരിക്കുന്നത്.
മൂന്ന് ട്രാന്സ്ജെന്ഡറുകള് തിരുവനന്തപുരത്ത് നിന്നും ,ഒരാള്‍ കോട്ടയത്ത് നിന്നുമാണ് യാത്ര തിരിക്കുന്നത് .
കഴിഞ്ഞ ദിവസമാണ് ഇവര്‍ യാത്ര തിരച്ചതെങ്കിലും മതിയായ സുരക്ഷ ഒരുക്കുന്നതിനായി യാത്ര വൈകിക്കുകയായിരുന്നു.

