പാലക്കാട്: വ്യാജ വോട്ട് പരാതിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എസ് ചിത്ര. മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ചില പരാതികള്‍ ലഭിച്ചിരുന്നുവെന്നും അതില്‍ കൃത്യമായ പരിശോധന നടന്നുവെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഎല്‍ഒമാരുമായി ചര്‍ച്ച നടത്തി. ബോര്‍ഡര്‍ ഏരിയ ബൂത്തുകളില്‍ പ്രത്യേക പരിശോധന നടത്തി. പ്രത്യേക ലിസ്റ്റ് തയ്യാറാക്കി. ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. ലഭിച്ച പരാതിയില്‍ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നായിരുന്നു പരാതി.പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്.