അതിതീവ്ര മഴയെ തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടി ഉത്തരവിറക്കിയത്.
മഴയെത്തുടര്‍ന്ന പ്ലസ്വണ് പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നു.


