നെതർലാൻഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ആലപ്പുഴയിലെത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും സ്വീകരിച്ചശേഷം പ്രത്യേകം സജ്ജമാക്കിയ ബോട്ടിൽ കായൽ സവാരി നടത്തി.

കുട്ടനാടൻ മേഖലകളിൽ സവാരി നടത്തുന്നതിനിടെ മുല്ലക്കൽ വില്ലേജിലെ പാടശേഖരത്ത് ഇരുവരും ഇറങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്തു. അതേസമയം, നെതർലാന്റ് രാജാവിന്റേയും രാജ്ഞിയുടേയും സന്ദർശനം പ്രമാണിച്ച് ഇന്ന് ആലപ്പുഴയിൽ റോഡ് ഗതാഗതത്തിനും, ബോട്ട് സർവീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയത്. ഫിനിഷിംഗ് പോയിന്റില്‍ നിന്നും ആരംഭിച്ച് എസ് എന്‍ ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിന്റില്‍ എത്തുന്ന തരത്തിലായിരുന്നു കായൽ യാത്ര.


