യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്മാനായ എസ് ആര് ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷ് നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന്റെ പ്രാഥമിക പട്ടികയില്‍ കോണ്‍സുലേറ്റിലെ ഗണ്മാന് ജയഘോഷിന്റെ പേര് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഉടലെടുത്ത ഇയാളുടെ തിരോധാനവും പിന്നീടുണ്ടായ ആത്മഹത്യാ ശ്രമവും മൂലമാണ് കസ്റ്റംസിന് സംശയം ഉടലെടുത്തത്. മൂന്ന് വര്‍ഷമായി കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്വപ്ന സുരേഷിന്റെ വിശ്വസ്തന് കൂടിയായിരുന്നു.

