കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കുത്തിയ ആൾ ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.
ബാറിൽ വെച്ചുണ്ടായ തർക്കത്തിനിടയിലാണ് അക്രമി ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തിയത്. ഇയാൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ വന്ന ഒരാള്‍ ബാറില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ബിജുവുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ ബിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.