സര്‍ക്കാര്‍ അമിത വൈദ്യുതി ബില്ല് ഈടാക്കുന്നതിനെതിരെ ജൂണ്‍ 19 വെള്ളിയാഴ്ച വൈകുന്നേരം വീട്ടമ്മമാര്‍ പ്രതീകാത്മകമായി വൈദ്യുതി ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു. ആദ്യഘട്ട സമരത്തിന്റെ ഭാഗമായി സംസ്ഥനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചിരുന്നു.
ബില്ലു കത്തിക്കല്‍ പ്രതിഷേധ പരിപാടിയില്‍ പത്തു ലക്ഷം വീട്ടമ്മമാര്‍ പങ്കെടുക്കും.വൈദ്യുതി ബില്ലുകത്തിക്കല് പ്രതിഷേധ സമരത്തിന് കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നേതൃത്വം നല്‍കും. ജില്ലകളില്‍ ഡി.സി.സി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെ സഹരണത്തോടെ വീട്ടമ്മമാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.