തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയെച്ചൊല്ലി ബിജെപിയിലും അതൃപ്തി. കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, എം.ടി രമേശ് എന്നിവരെ ഒഴിവാക്കിയതിലാണ് അതൃപ്തി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും അതൃപ്തിയുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം ട്വന്റി-20ക്ക് നൽകിയതിൽ ഒരു വിഭാഗം നേതാക്കാൾ എതിർപ്പറിയിച്ചു.
47 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയത്. പ്രധാന നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരടങ്ങിയതായിരുന്നു പട്ടിക. എന്നാൽ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻപിള്ള എം ടി രമേഷ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതിനെ ചൊല്ലിയാണ് ബിജെപിയിലെ അതൃപ്തി.


