ശബരിമല: മകരവിളക്കിന് നടതുറന്ന് 18-ാം ദിവസം വരെയുള്ള വരുമാനത്തില്‍ 367362461 രൂപ യുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 99,74, 32,408 രൂപവരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം 63,00,69,947 രൂപയാണ് ലഭിച്ചത്.
അരവണ വിറ്റഇനത്തില് കഴിഞ്ഞ വര്‍ഷം 34,97, 24,875 രൂപ ലഭിച്ചപ്പോള്‍ ഈവര്‍ഷം ഇതേ സമയം 28, 32,43,545 രൂപയും അപ്പത്തിന് കഴിഞ്ഞവര്‍ഷം5,25, 31,625 രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 3,09,73,285 രൂപയാണ് ലഭിച്ചത്. അഭിഷേകത്തിന് കഴിഞ്ഞ വര്‍ഷം ഇതേസമയം 80,73,025 രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 73,54,890 രൂപ ലഭിച്ചു. കാണിക്കയായി കഴിഞ്ഞ വര്‍ഷം32,40,01,900 രൂപലഭി ച്ചപ്പോള്‍ ഈ വര്‍ഷം 24, 57,83,875 ലഭിച്ചു.

