തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനേയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഫെയസ്ബുക്ക് പേജിലൂടെയാണ് മുരളീധരന്റെ പരിഹാസം. ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചതായി മുരളീധരന് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം
ഉളുപ്പില്ലാത്ത പിണറായിയും
ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍.. !
ബിജെപിയെ തുരത്താന്‍ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായി!


