ന്യൂഡല്‍ഹി: യു ഡി എഫിലേക്ക് കടക്കാന്‍ പി സി ജോര്‍ജ്. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ് അവരുടെ വസതിയായ പത്ത് ജന്‍പഥില്‍ എത്തിയെങ്കിലും സാധിച്ചില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ വസതിയില്‍ എത്തി എന്നത് സത്യമാണെന്ന് പി.സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും എന്തായാലും ഇടതുപക്ഷത്തേയ്ക്ക് ഇല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. എന്നാല്‍ പി സി ജോര്‍ജ് മുന്നണിയിലേക്ക് വരുന്നു എന്ന വാര്‍ത്തയോട് യു ഡി എഫ് നേതാക്കളുടെ പ്രതികരണം തണുത്തതായിരുന്നു. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. സംസ്ഥാനത്ത് ഒരു ചര്‍ച്ചയും നടത്താതെ ഡല്‍ഹി കൂടികാഴ്ചയ്ക്ക് പി.സി.ജോര്‍ജ് ഇറങ്ങി പുറപ്പെട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

