തിരുവനന്തപുരം: വനിതാ മതിലിന് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്കെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില് സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്.

