തിരുവനന്തപുരം: കെ എസ് ആര് ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത.പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും.
പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര് ടി സി എംഡി ടോമിന് തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.