എറണാകുളം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്ന് ഹൈക്കോടതി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അടിയന്തര സ്വഭാവം മാനിച്ചാണ് ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണവയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഇത് ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോ. പരാതിക്കാരന് നോട്ടീസ് നൽകുമെന്ന് കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്.
രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി. അസാധാരണ അധികാരം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്.ഹർജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കണം. നവംബർ 19ന് മൂൻപ് തീരുമാനം എടുക്കണമെന്നും കോടതി നിർദേശം നൽകി.


