സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നത് നമ്മള് അഭിമാനിക്കുന്ന പുരോഗന സമൂഹത്തിന് ഏല്ക്കുന്ന മുറിവാനിന്നു നടി മഞ്ജു .ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്കാര വേദിയില്‍ പുരസ്കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ തുറന്നു പറച്ചില്.’പുരസ്കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകളുടെ അഭിമാനത്തിന് മുറിവേല്‍ക്കുന്നത് നമ്മള് അഭിമാനിക്കുന്ന പുരോഗന സമൂഹത്തിന് ഏല്ക്കുന്ന മുറിവാണ്. എനിക്ക് ലഭിച്ച ഈ പുരസ്കാരം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു. അവര്‍ക്കൊപ്പം എന്നും ഞാന്‍ നിലയുറപ്പിക്കുമെന്ന് വാക്ക് തരുന്നു. പ്രളയത്തെ അതിജീവിച്ച് മുന്നോട്ട് വന്ന എന്റെ കേരളത്തിനും ഞാന്‍ ഈ പുരസ്കാരം സമര്‍പ്പിക്കുന്നു’ മഞ്ജു പറഞ്ഞു.


