തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഉടന്‍ തുറന്നു. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്ഥാപിക്കും.
അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിയെ കോടതി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെ എസ്ഐടിക്ക് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം. തന്നെ കുടുക്കിയതെന്ന് ഉണ്ണികൃഷ്ണന് പോറ്റി പ്രതികരിച്ചു. കോടതിയില്‍ നിന്ന് ഇറക്കുന്നതിനിടെ ഉണ്ണികൃഷ്ണന് പോറ്റിക്ക് നേരെ ഷൂ ഏറുണ്ടായി. ബെംഗളൂരുവിലാണ് പ്രതിയുമായുള്ള ആദ്യ തെളിവെടുപ്പ്. കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ വരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. വി.എന്‍ വാസവന് രാജി വച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി.


