ശബരിമല സ്വർണ്ണ കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടി കസ്റ്റഡിയിൽ. ഒക്ടോബർ 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എസ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലെന്ന് സൂചന. കോടതിയിൽ നിന്നിറക്കി വൈദ്യ പരിശോധന പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
അന്വേഷണ സംഘം പോറ്റിയുമായി ഉടൻ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. അഡ്വ. വിൽസൺ വേണാട്ട്, അഡ്വ. ലെവിൻ തോമസ് എനിവരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.


